SignIn
Kerala Kaumudi Online
Saturday, 19 September 2026 4.01 PM IST

പിന്നാലെയെത്തി പ്രണയാഭ്യർത്ഥന നടത്തി, പെൺകുട്ടി പ്രതികരിക്കാതായതോടെ പ്രകോപിതനായ യുവാവ് ചെയ്‌തത്; പരിക്കേറ്റത് വിദ്യാർത്ഥിനിയുടെ ചുണ്ടിന്റെ ഭാഗത്ത്

love

മൂന്നാർ: പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവ് വിദ്യാർത്ഥിനിയുടെ മുഖത്ത് കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. മൂന്നാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ടി.ടി.സി വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ചുണ്ടിന്റെ ഭാഗത്താണ് മുറിവ്. സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി ആൽവിനായി (23) പൊലീസ് തെരച്ചിൽ ആരംഭിച്ചു.

പെൺകുട്ടിയെ നിരന്തരം ഫോണിൽ ശല്യം ചെയ്തിരുന്നയാളാണ് ആൽവിൻ. ശല്യം സഹിക്കാനാവാതെ ആൽവിന്റെ നമ്പർ ഫോണിൽ ബ്ലോക്ക് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ മൂന്നാർ നല്ലതണ്ണി റോഡിലൂടെ നടന്നുപോയ പെൺകുട്ടിക്കു പിന്നാലെയെത്തി ആൽവിൻ പ്രണയാഭ്യാർത്ഥന നടത്തുകയായിരുന്നു.

പെൺകുട്ടി പ്രതികരിക്കാത്തതിനെ തുടർന്ന് പ്രകോപിതനായ യുവാവ് കൈവശം സൂക്ഷിച്ചിരുന്ന കത്തികൊണ്ട് മുഖത്ത് വെട്ടുകയായിരുന്നു. ആൽവിൻ ഓടി രക്ഷപെട്ടു. അതുവഴി ഓട്ടോറിക്ഷയിൽ വന്നവരാണ് റോഡിൽ വീണുകിടന്ന പെൺകുട്ടിയെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചത്. മൂന്നാർ എസ്.ഐമാരായ കെ.ഡി. മണിയൻ, ചന്ദ്രൻ, എസ്.സി.പി.ഒമാരായ ഷൈജാമോൾ, ജിജിമോൾ, സി.പി.ഒമാരായ പ്രദീപ്കുമാർ, അനീഷ് എന്നിവർ ആശുപത്രിയിൽ എത്തി മൊഴിയെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, LOVE, GIRL, REJECT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY