SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.05 AM IST

വാഗമൺ ഓഫ് റോഡ് റേസ്; ജോജു ജോർജിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്, ലൈസൻസ് റദ്ദാക്കിയേക്കും

joju

ഇടുക്കി: വാഗമണിൽ ഓഫ് റോ‌ഡ് റേസ് നടത്തിയ കേസിൽ നടൻ ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്. ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ജോജു ജോർജിന് നോട്ടീസും നൽകിയിരുന്നു. എന്നാൽ നടൻ ഹാജരായില്ല. കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി ആർ ഡി ഒ അറിയിച്ചു.


ഇടുക്കിയിൽ ഓഫ് റോഡ് റേസിന് ജില്ലാ കളക്ടർ ഏർപ്പെടുത്തിയ നിരോധനം മറികടന്ന് നിയമവിരുദ്ധമായി വണ്ടി ഓടിച്ചതിനാണ് നടനെതിരെ കേസെടുത്തത്. അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചതിന് കാരണം ഉണ്ടെങ്കില്‍ വിശദീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഈ മാസം പത്തിനാണ് നടന് നോട്ടീസ് അയച്ചത്.


ലൈസൻസും വാഹനത്തിന്റെ രേഖകളും സഹിതം ഹാജരാകണമെന്നായിരുന്നു നിർദേശം. ചൊവ്വാഴ്ച ഹാജരാകുമെന്ന് ജോജു അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ പരാതിയിലാണ് കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, JOJU GEORGE, LICENSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY