
തിരൂർ: ആയുർവേദിക് വെൽനെസ്സ് സെന്ററിന് ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ് കുമാറിനെയാണ് (47) മലപ്പുറം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. 4300 രൂപയാണ് വിനോദ് കൈക്കൂലി വാങ്ങിയത്.
തിരൂർ കന്മനം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ നടപടി. സംഭവത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ചതിന് തിരൂർ നഗരസഭയിലെ താത്‌ക്കാലിക വാച്ച്‌മാനും യൂത്ത് ലീഗ് നേതാവുമായ ഷിഹാബുദ്ദീനെയും തിരൂർ നഗരസഭയിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടറായ സതീഷിനെയും മലപ്പുറം വിജിലൻസ് സംഘം കഴിഞ്ഞ ജനുവരിയിൽ അറസ്റ്റ് ചെയ്തതിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വിനോദ് കുമാറും കേസിലുൾപ്പെട്ടതായ വിവരം ലഭിച്ചത്.
വിനോദ് കുമാർ പരാതിക്കാരനെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റുകൾ ശരിയാക്കാൻ 3,000 രൂപ നേരിട്ടും 1,300 രൂപ ഗൂഗിൾ പേ വഴിയും വാങ്ങിയതായി വിജിലൻസ് കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ ഗൂഗിൾ പേ വഴിയാണ് പണം സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |