SignIn
Kerala Kaumudi Online
Saturday, 10 October 2026 3.58 AM IST

വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചയാൾ അറസ്റ്റിൽ

albin-p-james

കൂത്താട്ടുകുളം: യുകെ, ജർമനി എന്നിവിടങ്ങളിൽ വിസ വാഗ്ദാനം ചെയ്ത് 22 പേരിൽ നിന്നായി 3.5 കോടി രൂപ തട്ടിച്ച കോഴിക്കോട് കൂരാച്ചുണ്ട് പുതുപ്പറമ്പിൽ ആൽബിൻ പി. ജയിംസിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. ഇടയാർ സ്വദേശിയുടെ 18 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിൽ ജനുവരിയിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കൂത്താട്ടുകുളം പൊലീസിന് കൈമാറി.

ആൽബിനെതിരെ കോഴിക്കോട്, ഇലത്തൂർ, കൂരാച്ചുണ്ട്, കോടഞ്ചേരി, കുമരകം, ചങ്ങനാശേരി, കുറവിലങ്ങാട്, കോട്ടയം, കാലടി, വഴിക്കടവ്, നൂൽപ്പുഴ, കരിമണ്ണൂർ, മണ്ണഞ്ചേരി, വടകര, പെരുമ്പാവൂർ, തിരുവല്ല, പുത്തൻകുരിശ് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. സബ് ഇൻസ്പെക്ടർമാരായ ജോഷി മാത്യു, പി.വി. ശാന്തകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY