
നെയ്യാറ്റിൻകര: മൊബൈൽ ഫോണിലെ വാട്‌സാപ്പ് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തതിന് ആറുവയസുകാരിയായ മകൾക്ക് അമ്മയുടെ ക്രൂരമർദ്ദനം. സംഭവത്തിൽ ഉദയൻകുളങ്ങര സ്വദേശി ശോഭയെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കട്ടിലിൽനിന്ന് വീണതാണെന്ന് പറഞ്ഞാണ് അമ്മയും ബന്ധുക്കളും ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംശയം തോന്നിയ ഡ്യൂട്ടി ഡോക്ടർ ചോദ്യം ചെയ്തപ്പോഴാണ് അമ്മയുടെ മർദ്ദനവിവരം കുട്ടി വെളിപ്പെടുത്തിയത്.
കുട്ടിയുടെ മുഖത്തേറ്റ മുറിവുകൾ ആഴത്തിലുള്ളതായതിനാൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നെയ്യാറ്റിൻകര പൊലീസ് ശോഭയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |