
കൊച്ചി: ആസിഡ് ഏറിൽ യുവാവിന്റെ കാഴ്ചശേഷി നഷ്പ്പെടാനിടയായ കേസിലെ പ്രതിയെ കോടതി 10 കൊല്ലം കഠിനതടവിനും 10000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. മുൻ വൈരാഗ്യത്തെ തുടർന്ന് ആക്രമണം നടത്തിയ ഫോർട്ട് കൊച്ചി താമരപ്പറമ്പിൽ വീട്ടുനമ്പർ 11/ 255 ൽ ബോണിയെ (51) ആണ് എറണാകുളം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
ഫോർട്ട് കൊച്ചി സ്വദേശി ഷെഡ്‌നോവ് ആന്റണിക്ക് നേരെ 2014 സെപ്തംബർ 18ന് ഫോർട്ട്കൊച്ചിയിലെ താമരപ്പറമ്പിലായിരുന്നു ആക്രമണം. ഇടതു കണ്ണിന്റെ കാഴ്ച ശേഷി പൂർണമായും വലതു കണ്ണിന്റേത് ഭാഗികമായും നഷ്ടപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകല ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |