SignIn
Kerala Kaumudi Online
Friday, 09 October 2026 2.27 AM IST

ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു

1

നാഗർകോവിൽ: ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോക്സോ കേസിലെ പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. തിക്കുറിശി സ്വദേശി സ്റ്റീഫൻ രാജാണ് (36) ടോയ്‌ലെറ്റിൽ പോകാനെന്ന വ്യാജേന മുറിക്ക് പുറത്തിറങ്ങിയ ശേഷം രക്ഷപെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

മാർത്താണ്ഡം മഹിളാ പൊലീസ് സെപ്തംബർ 26നാണ് സ്റ്റീഫൻ രാജിനെ അറസ്റ്റുചെയ്‌തത്. റിമാൻഡിലായ പ്രതിയെ ശാരീരിക അസ്വസ്ഥത കാരണം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആശാരിപ്പള്ളം പൊലീസ് കേസെടുത്തു. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

ഫോട്ടോ: പ്രതി സ്റ്റീഫൻ രാജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY