SignIn
Kerala Kaumudi Online
Saturday, 10 October 2026 3.58 AM IST

മുണ്ടക്കയത്ത് വ്യാജ ലോട്ടറി തട്ടിപ്പ്, വില്പനക്കാരന് 5000 രൂപ നഷ്ടമായി

aa

​മുണ്ടക്കയം: വ്യാജ ലോട്ടറി ടിക്കറ്റ് നൽകി ഹൃദ്രോഗിയായ വില്പനക്കാരനെ കബളിപ്പിച്ച് അയ്യായിരം രൂപ തട്ടിയെടുത്തതായി പരാതി. അമരാവതി കല്ലുപറമ്പിൽ പി.കെ രഘുവാണ് തട്ടിപ്പിനിരയായത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പുത്തൻചന്തയ്ക്ക് സമീപമെത്തിയ 45 വയസ് തോന്നിക്കുന്നയാളാണ് പണം തട്ടിയതെന്ന് രഘു പറയുന്നു. തന്റെ കൈയിലുള്ള ടിക്കറ്റിന് 5000 രൂപ സമ്മാനം ലഭിച്ചതായി ഇയാൾ രഘുവിനെ അറിയിച്ചു. തുടർന്ന് ഇയാൾ രഘുവിന്റെ പക്കൽ നിന്നും 30 ടിക്കറ്റുകൾ വാങ്ങി. സമ്മാനത്തുകയിൽ ബാക്കിയുള്ള 3500 രൂപ രഘു തിരികെ നൽകുകയും ചെയ്തു. ടിക്കറ്റുമായി ഏജൻസിയിൽ എത്തിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ലോട്ടറിയിലെ തീയതിയും കോഡ് നമ്പർ തിരുത്തിയതായി പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ രഘു മുണ്ടക്കയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY