SignIn
Kerala Kaumudi Online
Friday, 09 October 2026 2.27 AM IST

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ

d

പൊന്നാനി : കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ കോതകുറുശ്ശി കൂമുളംകാറ്റിൽ വീട്ടിൽ മുഹമ്മദ് അലിയാണ്(40) അറസ്റ്റിലായത്.

സെക്രട്ടേറിയറ്റിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയും എം.എൽ.എ. ഹോസ്റ്റലിൽ താമസിക്കുകയും ചെയ്തിരുന്ന പ്രതി, താൻ നിയമസഭാ സ്പീക്കറുടെ സ്റ്റാഫ് അംഗമാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ജോലിയുടെ പേരിൽ പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായാണ് പരാതി. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരിക്കുകയും നൽകിയ പണം തിരികെ നൽകാൻ പ്രതി കൂട്ടാക്കാതിരിക്കുകയും ചെയ്തതോടെ പൊന്നാനി സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്.
പ്രതിക്കെതിരെ പൂന്തുറ, ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു.പൊന്നാനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തിൽ സീനിയർ പൊലീസ് ഓഫീസർമാരായ അനിൽ വിശ്വൻ, പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫീസർ വിജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY