SignIn
Kerala Kaumudi Online
Saturday, 17 October 2026 10.30 AM IST

പെൺകുട്ടികളെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ റിസ്വാൻ (23), മുഹമ്മദ് സഅദ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴിയാണ് പ്രതികൾ പെൺകുട്ടികളെ പരിചയപ്പെട്ടതെന്നും തുടർന്ന് സൗഹൃദം സ്ഥാപിച്ച് വലയിലാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇൻസ്പെക്ടർ കെ. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്‌. ആഗസ്ത് 15 ന് രാവിലെ 11 മണിക്കാണ് കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ 16ഉം 14 ഉം വയസ്സുളള സഹോദരിമാരെ ഇരുവരും ചേർന്ന് കാറിൽ കൂട്ടി കൊണ്ടുപോയി തലപ്പാടിയിലെ ലോഡ്‌ജിൽ എത്തിച്ച് പീഡിപ്പിച്ചത്. പിന്നീട് കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധു ഹോസ്‌ദുർഗ്‌ പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തലപ്പാടിയിൽ വച്ച് കുട്ടികളെ കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY