SignIn
Kerala Kaumudi Online
Tuesday, 18 August 2026 4.22 AM IST

 മദ്യപിച്ചതിന് വഴക്കുപറഞ്ഞു മാതൃസഹോദരിയെ കസേര കൊണ്ടടിച്ച പ്രതി അറസ്റ്റിൽ

1

വിഴിഞ്ഞം: മദ്യപിച്ചതിന് വഴക്കുപറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച പ്രതി അറസ്റ്റിൽ.വിഴിഞ്ഞം പുല്ലൂർക്കോണം ടൗൺഷിപ്പ് കോളനിയിൽ അൽഅമീൻ (32) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പുല്ലൂർക്കോണം ടൗൺഷിപ്പ് കോളനിയിൽ ഫാത്തിമ (62)നാണ് തലയ്ക്ക് അടിയേറ്റത്. ഞായറാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ ഫാത്തിമയുടെ തലയിൽ 12 തുന്നലുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY