SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.15 AM IST

വർക്കലയിൽ വിദേശ വനിതയ്ക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

shahad

വർക്കല: വിദേശ വനിതയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. 20 വർഷത്തോളമായി വർക്കലയിൽ താമസിക്കുന്ന 53 വയസുള്ള ബ്രിട്ടീഷ് വനിതയെ ആക്രമിച്ച ഓടയം പറമ്പിൽ ക്ഷേത്രത്തിന് സമീപം കല്ലായി വീട്ടിൽ ഷഹാദാണ് (28) അറസ്റ്റിലായത്.

ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അതിക്രമം. അഞ്ചുമുക്ക് ഓടയംപള്ളിക്ക് സമീപത്തെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിന് അടുത്തെത്തിയപ്പോൾ യുവാവ് ആക്രമിച്ചെന്നാണ് ഇവർ വർക്കല ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. വസ്ത്രം വലിച്ചു കീറുകയും അസഭ്യം പറയുകയും ശരീരത്തിൽ കടന്നുപിടിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.

സമീപത്തുണ്ടായിരുന്ന നാട്ടുകാരും അന്യ സംസ്ഥാനത്ത് നിന്നുള്ള സഞ്ചാരികളും ഇടപെട്ടാണ് വിദേശ വനിതയെ രക്ഷപ്പെടുത്തിയത്. വർക്കല ഡിവൈ.എസ്.പി രമേഷ് കുമാർ പി.വിയുടെ നിർദ്ദേശാനുസരണം അയിരൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. വിദേശ വനിതയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY