SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.15 AM IST

മൊബൈൽ ഫോൺ മോഷ്ടാവ് ആർ.പി.എഫ് പിടിയിൽ

sukeshan

ആലുവ: റെയിൽവേ സ്റ്റേഷനിലെ എ.സി വെയിറ്റിംഗ് ഹാളിൽ ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതിയെ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പിടികൂടി. ആലുവ മുപ്പത്തടം കരോത്തുകുന്ന് പഞ്ചയിൽ വീട്ടിൽ സുകേശൻ പി.കെ. (51) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണിന് പുറമെ മറ്റ് മൂന്ന് മൊബൈൽ ഫോണുകളും കണ്ടെത്തി.

ഒക്ടോബർ 17ന് തൃശൂർ സ്വദേശിയായ കെ. ഹരികൃഷ്ണൻ തൃശൂർ റെയിൽവേ സ്റ്റേഷനിലെ എ.സി വെയിറ്റിംഗ് ഹാളിൽ ഉറങ്ങിക്കിടക്കവെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഒക്ടോബർ 18ന് ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള മൊബൈൽ ഫോൺ കടയിൽ മോഷ്ടിച്ച ഫോൺ വിൽക്കാൻ ശ്രമിച്ചതായും ഒക്ടോബർ 19ന് മറ്റ് മൂന്ന് മൊബൈൽ ഫോണുകളുമായി വീണ്ടും കടയിലെത്തിയതായും വിവരം ലഭിച്ചിരുന്നു.

ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിലെ എ.എസ്.ഐ സിജോ സേവ്യർ, ഹെഡ് കോൺസ്റ്റബിൾമാരായ ജോസ് എസ്.വി., വിപിൻ ജി എന്നിവരും ജി.ആർ.പി സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ ജയകുമാറും ചേർന്നാണ് പ്രതിയെ പിടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY