SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.15 AM IST

വില്പനയ്ക്കായി വിദേശ നിർമ്മിത മദ്യം കൈവശം വച്ച യുവാവ് അറസ്റ്റിൽ

arrest-

ചിറയിൻകീഴ്: വിദേശനിർമ്മിത മദ്യം വില്പനയ്ക്കായി കൈവശം വച്ച യുവാവ് അറസ്റ്റിൽ. അഞ്ചുതെങ്ങ് മാമ്പള്ളി ഇറങ്ങുകടവ് വരമ്പിൽ വീട്ടിൽ വിനായകനെയാണ് (28) ചിറയിൻകീഴ് എക്സൈസ് പിടികൂടിയത്. 1.350 ലിറ്റർ വിദേശനിർമ്മിത മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. അഞ്ചുതെങ്ങ്,മാമ്പള്ളി,ഉടയവിളാകം,കായിക്കര തീരപ്രദേശങ്ങളിൽ നടത്തിയ 'ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് ഇയാൾ പിടിയിലായത്. ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.ഡിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കൃഷ്ണകുമാർ.എസ്,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പ്രിൻസ് ടി.എസ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അനിൽകുമാർ.ആർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ദീപ്തി.പി എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY