കഴക്കൂട്ടം: റോഡ് ടാറിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സ്ത്രീയെ അധിക്ഷേപിക്കുകയും ചോദ്യം ചെയ്തവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടായിക്കോണം കുറവിളാകത്ത് വീട്ടിൽ കിരൺ (36) ആണ് പിടിയിലായത്. കേസിൽ ഒന്നാം പ്രതിയായ ചേങ്കോട്ടുകോണം സ്വദേശി വിജയകുമാർ ഒളിവിലാണ്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജൂലായ് 22-ന് രാത്രി ആനന്ദേശ്വരം പൗർണ്ണമി ഗാർഡൻസ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റിന്റെ വീടിന് മുന്നിലായിരുന്നു സംഭവം. ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റോഡ് ടാർ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ശ്യാംസുന്ദറിന്റെ വീട്ടിന് മുന്നിൽ നിൽക്കുകയായിരുന്ന പരാതിക്കാരിക്ക് നേരെ പ്രതികൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ശ്രീകാന്തിന് കല്ലുകൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പരാതിക്കാരിയുടെ ഭർത്താവിനെയും അസോസിയേഷൻ അംഗമായ ഋഷികേശിനെയും രണ്ടാം പ്രതി കിരൺ മർദ്ദിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |