SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

വാക്കുതർക്കം സംഘർഷമായി; അഞ്ചുപേർക്ക് പേർക്ക്

കഴക്കൂട്ടം: വഴിത്തർക്കം പരിഹരിക്കാനെത്തിയ പൊലീസ്‌ സ്‌ത്രീകളെയടക്കം മർദ്ദിച്ചെന്ന് പരാതി. നാല് സ്ത്രീകളുൾപ്പെടെ അഞ്ചുപേർക്ക്‌ പരിക്ക്. സുധീഷ് നഗർ സ്വദേശികളായ ബാബു,ഷിബു,ജെസ്മിൻ,മിനി,മാളു എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

സുധീഷ് നഗർ പത്തേക്കറിൽ സ്വദേശി ജോൺസനും ഭാര്യയും ബൈക്കിലെത്തി അയൽവാസി ബാബുവുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോൺസൺ വിവരമറിയിച്ചതിനെ തുടർന്ന് തുമ്പ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പൊലീസും നാട്ടുകാരുമായി വാക്കുതർക്കമായി. ഇതിനിടെ വിഷയത്തിൽ ഇടപെടാൻ ശ്രമിച്ച ബിനോയ്,ഷിബു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. പല കേസുകളിലും പ്രതിയായ ഇവർ പൊലീസിനെ ഭീഷണിപ്പെടുത്തി. തുടർന്ന്‌ ഇവരെ കസ്‌റ്റഡിയിലെടുക്കാൻ ശ്രമിക്കവേ സ്‌ത്രീകൾ ഇവർക്കനുകൂലമായി നിന്നു. ഒടുവിൽ കസ്‌റ്റഡിയിലെടുത്തവരെ പൊലീസ്‌ വിട്ടയയ്‌ക്കുകയായിരുന്നു. ക്രിമിനൽ സംഘവുമായുള്ള പിടിവലിയിലാണ്‌ സ്‌ത്രീകർക്ക്‌ പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY