SignIn
Kerala Kaumudi Online
Friday, 09 October 2026 2.27 AM IST

വാടാനപ്പള്ളിയിലെ യുവാവിന്റെ മരണം; രണ്ട് കുട്ടികളടക്കം മൂന്നുപേർ പിടിയിൽ

വാടാനപ്പള്ളി: ഫസൽ നഗറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ബിലാൽ എന്നറിയപ്പെടുന്ന വാടാനപ്പള്ളി റഹ്മത്ത് നഗർ സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് റാസിൽ (18), 17 വയസുള്ള രണ്ട് കുട്ടികൾ എന്നിവരെ വാടാനപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പോപ്പാണ്ടി സലാം എന്നറിയപ്പെട്ടിരുന്ന വാടാനപ്പിള്ളി ഫസൽ നഗർ ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ അബ്ദുൽസലാം (40) ആണ് കൊല്ലപ്പെട്ടത്.

തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, സംഭവത്തിന് തലേന്ന് രാത്രി ഫസൽ നഗർ ബീച്ചിലെ ആൾത്താമസമില്ലാത്ത വീട്ടിൽ അബ്ദുൽസലാം, ഇയാളുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ വാടാനപ്പിള്ളി ഫസൽ നഗർ സ്വദേശി പടിയത്ത് വീട്ടിൽ ബിൻഷാദ് (37), ഇയാളുടെ മറ്റ് രണ്ട് കൂട്ടാളികൾ, രണ്ട് കുട്ടികൾ എന്നിവരോടൊപ്പം ഉണ്ടായിരുന്നതായി വിവരം ലഭിച്ചു.

ബിൻഷാദ് വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും 37ഓളം ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പ നിയമപ്രകാരം നാടുകടത്തലിന് വിധേയനാക്കിയ ആളുമാണ്. ബിൻഷാദിനായും മറ്റ് പ്രതികൾക്കായും അന്വേഷണം നടക്കുന്നുണ്ട്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി രതീഷ് കുമാർ, വലപ്പാട് സി.ഐ പത്മരാജൻ, എസ്.എച്ച്.ഒ എസ്.ഐ.ഉമേഷ്, ജി.എസ്.ഐ അസിസ്, തൃശൂർ റൂറൽ ഷാഡോ പൊലീസ് മിഥുൻ ആർ.കൃഷ്ണ, ഷമീർ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY