SignIn
Kerala Kaumudi Online
Friday, 09 October 2026 2.27 AM IST

വയോധികയുടെ മാലപൊട്ടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

ch

ചേലക്കര: വീടിന് മുന്നിൽ നിന്ന വയോധികയുടെ മാല കവർന്ന് ബൈക്കിൽ കടന്നുകളഞ്ഞ യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പഴയന്നൂർ പൊലീസിനെ ഏൽപ്പിച്ചു. മായന്നൂർ നവോദയ സ്‌കൂളിന് സമീപമായിരുന്നു സംഭവം. പുലാക്കോട് ചൊവ്വാക്കാവ് മേലേതിൽ വീട്ടിൽ ജിത്തുവാണ് (30) പിടിയിലായത്. മായന്നൂർ ശേഖരത്തിൽ വീട്ടിൽ കുഞ്ഞുലക്ഷ്മിയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാലയാണ് ബൈക്കിലെത്തി കവർന്നത്. കുഞ്ഞുലക്ഷ്മി ബഹളംവച്ചതോടെ നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. തൊഴുപ്പാടം വേട്ടേക്കരൻ കാവിന് സമീപത്തുനിന്ന് നമ്പർ പ്ലേറ്റ് ഭാഗികമായി മറച്ച് ബൈക്കിലെത്തിയ പ്രതിയെ നാട്ടുകാർ പിടികൂടുകയായിരുന്നു. മോഷ്ടിച്ച മാല ഇയാളിൽ നിന്നും കണ്ടെടുത്തു. പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY