SignIn
Kerala Kaumudi Online
Thursday, 02 July 2026 10.16 AM IST

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: സംസ്ഥാനത്ത് രജിസ്റ്റ‍ർ ചെയ്തത് 281 കേസ്, 1013 പേർ അറസ്റ്റിൽ, 819 പേർ കരുതൽ തടങ്കലിൽ

kk

തിരുവനന്തപുരം : സംസ്ഥാനത്ത് ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281കേസുകൾ രജിസ്റ്റർ ചെയ്ത. വിവിധ അക്രമങ്ങളിൽ പ്രതികളായ 1013പേർ അറസ്റ്റിലായി. 819പേരെ കരുതൽ തടങ്കലിലാക്കിയെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

(ജില്ല, രജിസ്റ്റർ ചെയ്തകേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി 24, 40, 151
തിരുവനന്തപുരം റൂറൽ 23, 113, 22
കൊല്ലം സിറ്റി 27, 169, 13
കൊല്ലം റൂറൽ 12, 71, 63
പത്തനംതിട്ട 15, 109, 2
ആലപ്പുഴ 15, 19, 71
കോട്ടയം 28, 215, 77
ഇടുക്കി 4, 0, 3
എറണാകുളം സിറ്റി 6, 4, 16
എറണാകുളം റൂറൽ 17, 17, 22
തൃശൂർ സിറ്റി 10, 2, 14
തൃശൂർ റൂറൽ 4, 0, 10
പാലക്കാട് 6, 24, 36
മലപ്പുറം 34, 123, 128
കോഴിക്കോട് സിറ്റി 7, 0, 20
കോഴിക്കോട് റൂറൽ 8, 8, 23
വയനാട് 4, 26, 19
കണ്ണൂർ സിറ്റി 25, 25, 86
കണ്ണൂർ റൂറൽ 6, 10, 9
കാസർഗോഡ് 6, 38, 34

അതേസമയം ആസൂത്രിതമായ അക്രമമാണ് ഇന്നലെ ഹർത്താലിനിടെ നടന്നതെന്നും അക്രമികളിൽ കുറച്ചുപേരെ പിടികൂടിയെന്നും, ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, ആക്രമണോത്സുകമായ ഇടപെടൽ അവരുടെ ഭാഗത്തു നിന്നുണ്ടായി. ഒരുപാട് നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്ന രീതിയിലായിരുന്നു അത്. ഒരുപാടു പേർക്ക് പരിക്ക് പറ്റി. ഡോക്‌ടർമാർക്ക് പോലും പരിക്ക് പറ്റുന്ന അവസ്ഥയാണുണ്ടായത്. കേരളത്തിൽ അടുത്തകാലത്തെങ്ങും ഉണ്ടാകാത്ത വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. പൊലീസ് ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ കരുത്തുറ്റ നടപടികൾ ഇനി സ്വീകരിക്കാനിരിക്കുകയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, HARTAL, POPULAR FRONT, PFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY