SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.52 PM IST

ദേശീയപാതയിലെ ഹാഷിഷ് ഓയിൽ കടത്തൽ, ഒരാൾകൂടി അറസ്റ്റിൽ

nikhil

ചാലക്കുടി: ദേശീയപാതയിൽ മുരിങ്ങൂരിൽ ആറു മാസം മുൻപ് ഹഷീഷ് ഓയിൽ പിടികൂടിയ സംഭവുമായി ബന്ധമുള്ള ഒരാൾ കൂടി പൊലീസ് പിടിയിലായി. മാലിപ്പുറം പുത്തൻപുരയ്ക്കൽ നിഖിലി(30)നെയാണ് കൊരട്ടി എസ്.എച്ച്.ഒ: ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്ക് പണം നൽകിയതാണ് ഇയാൾക്കെതിരെയുള്ള കേസ്. സംഭവത്തിനു ശേഷം പലയിടങ്ങളിലുമായി നിഖിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. 12 കിലോ ഹഷീഷാണ് പൊലീസ് പിടികൂടിയത്. 25 കോടി രൂപ ഇതിനു വിലമതിക്കുമെന്ന് പറയുന്നു. പുതുവൈപ്പ് പുന്നത്തറ പ്രേംകുമാർ (34), വൈപ്പിൻ കാഞ്ഞിരത്തിങ്കൽ സാബിൻ (33), മലിപ്പുറം തേങ്ങശ്ശേരി ഹെൻവിൻ (30), ഞാറയ്ക്കൽ നെടിയപറമ്പിൽ ഫെബിൻ (30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 2നാണ് രണ്ടു വാഹനങ്ങളിലായി കടത്തിയ മാരക മയക്കുമരുന്നു പിടിച്ചത്. എസ്.ഐമാരായ സി.എസ്. സൂരജ്, ഷാജു എടത്താടൻ, സി.എൻ. എബിൻ, സീനിയർ സി.പി.ഒമാരായ പി.കെ. സജീഷ്‌കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.


അറസ്റ്റിലായ നിഖിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY