
തൃശൂർ: മരുന്ന് ഫോണിലൂടെ ബുക്ക് ചെയ്ത് എത്തിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത സംഭവത്തിൽ നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി അറസ്റ്റിൽ. കോട്ടയം തലയോലപ്പറമ്പ് സ്വദേശി ജോബിൻ ജോസാണ് ( 33) അറസ്റ്റിലായത്. 11ന് പുലർച്ചെ 2 ന് ദിവാൻജിമൂല ജംഗ്ഷനു സമീപം അമ്മു റീജൻസി ഹോട്ടലിന്റെ പരിസരത്താണ് സംഭവം. പൊന്നാനി സ്വദേശി ഹനീഫയാണ് തട്ടിപ്പിനിരയായത്. മരുന്ന് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് ഹനീഫയെ സമീപിച്ച പ്രതി, 10,000 രൂപ വിലവരുന്ന റെഡ്മി മൊബൈൽ ഫോണും 650 രൂപയും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഹനീഫ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് ഈസ്റ്റ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് ജോബിൻ ജോസ് തങ്ങിയിരുന്നത്. നിരവധി കേസുകൾ കോട്ടയത്തുണ്ട്. ഇതിനാലാണ് ഇയാൾ തൃശൂരിൽ തങ്ങിയതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം സംഘത്തിൽ തൃശൂർ എ.സി.പി രാജേഷ്, ഐ.എസ്.എച്ച്.ഒ നന്ദകുമാർ, എസ്.ഐ മാരായ ജീസ് മാത്യു, സദാശിവൻ, ജോഷി, എ.എസ്.ഐ സജീവൻ, സി.പി.ഒമാരായ മനീഷ്, ശ്രീകലേഷ് എന്നിവരാണ് ഉണ്ടായിരുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |