SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.29 PM IST

തമിഴ്‌നാട്ടിൽ ചെന്ന് സ്റ്റാലിന്റെ സ്വന്തം എംഎൽഎയെ തട്ടികൊണ്ട് വരാൻ ധൈര്യം കാണിച്ച മരട് അനീഷിനെ ഹുസൈനും അഷ്‌‌റഫും ബ്ളേഡിന് കീറിയത് തന്ത്രപരമായി

READ ENGLISH VERSION
marad-aneesh

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വധിക്കാൻ കഴിഞ്ഞദിവസമാണ് ശ്രമം നടന്നത്. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ ഇയാളുടെ തലയിലും ദേഹത്തും മുഖത്തും മുറിവേറ്റു. അനീഷിനെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ജയിൽ അസി.പ്രിസൺ ഓഫീസർ ബിനോയിക്കും പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ വിയ്യൂർ ജയിലിലെ തടവുകാരായ അഷ്‌റഫ്, ഹുസൈൻ എന്നിവരാണ് ആക്രമണം നടത്തിയത്.

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു അനീഷിനെ പാർപ്പിച്ചിരുന്നത്. ഹെപറ്റൈറ്റിസ് രോഗബാധിതരായ ഹുസൈനും അഷ്‌റഫും പരിശോധനയ്ക്ക് വന്നതായിരുന്നു. ജയിലിലെ ബാർബർ ഷോപ്പിൽ നിന്നും തന്ത്രപൂർവം കൈക്കലാക്കിയ ബ്ളേഡ് ഉപയോഗിച്ച് ഇരുവരും കരുതിക്കൂട്ടി അനീഷിനെ ആക്രമിച്ചു.

പിടിച്ചുമാറ്റാൻ ജീവനക്കാർ ശ്രമിച്ചപ്പോൾ ശരീരം മുറിച്ച് രക്തം ചീറ്റിക്കുമെന്ന് ഭീഷണി മുഴക്കുകയും സ്വയം മുറിക്കുകയും ചെയ്തു. പിടിച്ചു മാറ്റിയ ഉദ്യോഗസ്ഥൻ രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. വ്യക്തി വൈരാഗ്യമാണ് അനീഷിനെ വധിക്കാൻ പ്രേരണയായതെന്നാണ് പൊലീസ് പറയുന്നത്.

കോഴിക്കോട് അമ്പായത്തോട് സ്വദേശിയാണ് അഷറഫ്. എറണാകുളം ജില്ലക്കാരനാണ് ഹുസൈൻ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിസണേഴ്‌സ് വാർഡിലേക്ക് മാറ്റി. അനീഷിനെതിരെ കേരളത്തിൽ കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 45ലേറെ കേസുണ്ട്. കൊച്ചി സിറ്റി പൊലീസ് പ്രത്യേക സംഘം ഈ മാസം ഏഴിനാണ് അനീഷിനെ അറസ്റ്റ്‌ ചെയ്തത്. എതിർചേരിയിൽപെട്ട ഗുണ്ടാസംഘവുമായുള്ള സംഘട്ടനത്തിനിടെ പരിക്കേറ്റ് വലത്തെ തോളെല്ലിൽ നിന്നും മാംസപേശി വേർപെട്ട നിലയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു അനീഷ്. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാറുള്ള അനീഷ് തമിഴ് നാട്ടിൽ ഡി.എം.കെ എം.എൽ.എയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയാണ്.

വിചാരണ നേരിട്ട ഇംതിയാസ് വധക്കേസിൽ കോടതി അനീഷിനെ വിട്ടയച്ചിരുന്നു. ഒക്ടോബർ 31ന് നെട്ടൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് തിരുവല്ലയിൽ തള്ളിയ കേസിലും 2022ൽ തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമക്കേസിലുമാണ് അറസ്റ്റ്. അനീഷിനെതിരെ കളക്ടർ കാപ്പ ചുമത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MARAD ANEESH, GUNDA, GOON MARAD ANEESH, MARAD ANEESH ATTACKED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY