
തിരുവനന്തപുരം: പ്രമുഖ ഹോട്ടല്‍ ശൃംഖലയായ കെഎഫ്‌സിയില്‍ നിന്ന് പഴകിയ ചിക്കന്‍ പിടികൂടി. തിരുവന്തപുരം ജില്ലയിലെ വര്‍ക്കലയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റില്‍ നിന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പഴകിയ ചിക്കന്‍ പിടികൂടിയത്. പാകം ചെയ്ത് കഴിക്കുന്നതിന് യോഗ്യമല്ലാത്ത 96 പീസ് കോഴിയിറച്ചിയാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
വര്‍ക്കല ബീച്ച് റോഡിന് അടുത്ത് പ്രവര്‍ത്തിക്കുന്ന കെഎഫ്‌സി പഴകിയ മാംസം വില്‍ക്കുന്നു എന്ന പരാതിയില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിലാണ് പാചകപ്പുരക്കകത്ത് വൃത്തിഹീനമായ സ്ഥലത്ത് കോഴിയുടെ മാംസം നിലത്ത് രക്തത്തോട് കിടക്കുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ഇന്ന് നിരവധി ഓഫറുകള്‍ ആണ് സ്ഥാപന ഉടമകള്‍ പരസ്യം ചെയ്തിരുന്നത്. നിരവധി സഞ്ചാരികള്‍ ഈ സ്ഥാപനത്തില്‍ ഭക്ഷണം വാങ്ങാന്‍ എത്തിയിരുന്നു. നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് പിടിച്ചെടുത്ത കോഴി മാംസങ്ങള്‍ നഗരസഭ ഉദ്യോഗസ്ഥര്‍ നശിപ്പിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |