SignIn
Kerala Kaumudi Online
Saturday, 19 September 2026 9.37 AM IST

കല്യാണം കഴിച്ച് നല്ല ജീവിതം വേണമെന്ന് ഷാരോൺ പ്രാർത്ഥിച്ചെന്ന് പൊലീസുകാരൻ, ചിരിച്ചുകൊണ്ടുള്ള ഗ്രീഷ്‌മയുടെ മറുപടി കേട്ട് അന്വേഷണ ഉദ്യോഗസ്ഥർ അമ്പരന്നു; താലികെട്ടി മിനിട്ടുകൾക്കകം വിഷം നൽകി

greeshma

തിരുവനന്തപുരം: തെളിവെടുപ്പിനിടെ പൊലീസുകാരോട് കൂസലില്ലാതെ ചിരിച്ചുകളിച്ച് സംസാരിച്ച് ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ. ഷാരോൺ ഗ്രീഷ്മയെ താലികെട്ടിയ വെട്ടുകാട് പള്ളിയിൽ ഇന്നലെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു.

വെട്ടുകാട് പള്ളിയിൽ താലികെട്ടിയ ഇടവും സെൽഫിയെടുത്ത സ്ഥലവുമൊക്കെ ഗ്രീഷ്മ പൊലീസുകാർക്ക് കാണിച്ചുകൊടുത്തു. കല്യാണം കഴിച്ച് നല്ല ജീവിതം വേണമെന്ന് ഇവിടന്ന് അവൻ പ്രാർത്ഥിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞപ്പോഴുള്ള പ്രതിയുടെ മറുപടി പൊലീസുകാരെപ്പോലും അമ്പരപ്പിച്ചു. യാതൊരു കൂസലുമില്ലാത 'നേരെ തിരിഞ്ഞാ വന്നത്' എന്നായിരുന്നു ചിരിച്ചുകൊണ്ട് ഗ്രീഷ്മ നൽകിയ മറുപടി.


വേളിയിൽ വച്ചായിരുന്നു ഷാരോണിനെ കൊലപ്പെടുത്താൻ ആദ്യം ശ്രമിച്ചത്. താലികെട്ടിക്കഴിഞ്ഞ് മിനിട്ടുകൾക്കകം ജ്യൂസിൽ വിഷം കലർത്തി നൽകിയെന്ന് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. രുചി വ്യത്യാസം തോന്നിയതുകൊണ്ട് ഷാരോൺ ഇത് തുപ്പിക്കളഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SHARON MURDER CASE, SHARON, GREESHMA, POLICE, PARASSALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY