
തൃശൂർ: പി.എം ശ്രീ മരവിപ്പിക്കാൻ കത്ത് നൽകിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാപരമായി തെറ്റാണെന്ന് കെ. രാജൻ എം.എൽ.എ. സംസ്ഥാന സർക്കാർ സമ്പൂർണമായി കേന്ദ്രത്തിന് അടിയറവ് പറഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് വന്ദേമാതരം മുതൽ പി.എം ശ്രീ വരെയുള്ള കാര്യങ്ങൾ. ഒരു നടപടി പോലും സ്വീകരിക്കാത്ത പദ്ധതിയുടെ പേരിൽ ഫണ്ട് വാങ്ങിയെന്നത് വസ്തുതാവിരുദ്ധമാണ്. സർവ ശിക്ഷാ അഭിയാന്റെ പണം നൽകില്ലെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിൽ അതിന് നിയമപരമായ നടപടികൾ സ്വീകരിക്കുകയോ പോരടിക്കുകയോ ചെയ്യണം. ഇക്കാര്യത്തിൽ മുസ്ലിം ലീഗും കോൺഗ്രസും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |