
തിരുവനന്തപുരം:പാർലമെന്റിലെയും സംസ്ഥാന,കേന്ദ്രഭരണപ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ (പി.എ.സി)അദ്ധ്യക്ഷരുടെ സമ്മേളനം 3ന് തിരുവനന്തപുരത്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർല ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വി.ഡി.സതീശൻ, രാജ്യസഭാഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.എൻ.ബാലഗോപാൽ എന്നിവർ സംസാരിക്കും.
പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.സി.വേണുഗോപാൽ സ്വാഗതവും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നന്ദിയും പറയും.
'ഓഡിറ്റ്, ഉത്തരവാദിത്തം, സദ്‌ഭരണം–പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മാറുന്ന പങ്ക്' എന്ന വിഷയത്തിൽ ദ്വിദിനസമ്മേളനത്തിൽ ചർച്ച നടക്കും. 4ന് സമാപിക്കും. ഓം ബിർല സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |