കൊച്ചി: ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട വാഹനാപകട സ്ഥലത്തെത്തി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് ജില്ലാ ജഡ്ജിക്കെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പുതിയ പരാതി നൽകി.
കേസ് രജിസ്റ്റർ ചെയ്ത ചേരാനല്ലൂർ സ്റ്റേഷനിലാണ് മകൾ ഭദ്രകീർത്തി പരാതി നൽകിയത്. പകർപ്പ് ഇ-മെയിലിൽ പൊലീസ് കമ്മിഷണർക്കും നൽകി.
പതിനേഴുകാരനായ മകൻ ഓടിച്ച ആഡംബര കാർ ജയബാലകൃഷ്ണനെ ഇടിച്ചു വീഴ്‌ത്തിയതിന് പിന്നാലെ സ്ഥലത്തെത്തിയ ജഡ്ജിയും സുഹൃത്തും ചേർന്ന് കാറിലെ ഔദ്യോഗിക ബോർഡ് നീക്കിയത് നിയമവിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. മണിക്കൂറുകൾ സ്ഥലത്ത് തങ്ങി തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തുകയും ചെയ്തതായി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |