
തിരുവനന്തപുരം:എല്ലാവർക്കും ഏറ്റവും സൗകര്യമായി സിനിമ കാണാനാവുന്ന മേളയാകും 31ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്.
രാവിലെ ഏഴിന് ആദ്യഷോ ഒരുക്കും. രാത്രി വൈകിയും പ്രദർശനങ്ങളൊരുക്കി തിരക്ക് നിയന്ത്രിക്കും.
ദീർഘനേരം കാത്തുനിന്ന് സിനിമ കാണാൻ കഴിയാതെ വരുന്നത് ഒഴിവാക്കും. ടാഗോർ തിയേറ്ററിൽ 24മണിക്കൂറുമാണ് പ്രദർശനം.
ചലച്ചിത്രപ്രവർത്തകർക്കൊപ്പം സാധാരണക്കാരായ സിനിമാആസ്വാദകരും എത്തുമെന്നതാണ് പ്രത്യേകത. ഈ ജനകീയത നിലനിറുത്തും.
മേളയിലെത്തുന്ന വിദേശികളെ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കൊണ്ടുപോകാൻ ടൂറിസംവകുപ്പ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മാനവീയം വീഥിയിലെ സാംസ്‌കാരികപരിപാടികൾക്കൊപ്പം കനകക്കുന്നിൽ ആറ് ദിവസങ്ങളിൽ അനുഷ്ഠാനകലാവതരണം ഉണ്ടാകും.
സാംസ്‌കാരിക-ടൂറിസം വകുപ്പുകൾ ചേർന്നാണ് പരിപാടി. സാംസ്‌കാരികവകുപ്പിലെ അക്കാഡമികളെല്ലാം പരിപാടികൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. സ്വാഗതസംഘവും രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |