
ന്യൂഡൽഹി: ഡോക്ടറേറ്റ് ഒഫ് മെഡിസിൻ (ഡി.എം) അടക്കം മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലെ പ്രവേശനത്തിനുള്ള 'നീറ്റ് എസ്.എസ്' രജിസ്ട്രേഷൻ തുടങ്ങി. ഡിസംബർ 11, 12 തീയതികളിൽ നടക്കുന്ന പരീക്ഷയ്ക്ക് നവംബർ 18വരെ അപേക്ഷിക്കാം. നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) പോർട്ടൽ natboard.edu.in വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബർ 30ന് പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലെന്ന് അറിയാം. ഡിസംബർ ഏഴിന് അഡ്മിറ്റ് കാർഡ് ലഭിക്കും. 2027 ജനുവരി 12ന് ഫലം പ്രഖ്യാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |