SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.57 AM IST

പരീക്ഷയെഴുതാൻ ഇനിയും അവസരമുണ്ട്, വിദ്യാർത്ഥികൾ തെറ്റ് ഉൾക്കൊള്ളണം: മന്ത്രി  

a

കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർത്ഥികൾ തെറ്റ് ഉൾക്കൊണ്ട് മാപ്പപേക്ഷ നൽകിയാൽ അവർക്ക് പരീക്ഷയെഴുതാൻ ഇനിയും അവസരമൊരുക്കുമെന്നാണ് സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സർവകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ല. സർവകലാശാലയിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ ഉടൻ തന്നെ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

ഡിഗ്രി പാസാകാത്ത എസ്.എഫ്.ഐ നേതാവിന് കഴിഞ്ഞ സിൻഡിക്കേറ്റ് പി.ജിക്ക് അഡ്മിഷൻ നൽകിയതടക്കമുള്ള വിവരങ്ങൾ തന്റെ കൈവശമുണ്ട്. കേരളത്തിലെ ചില കാമ്പസുകളെ പാർട്ടി ഗ്രാമങ്ങൾ പോലെയാക്കിയാണ് ചിലർ പ്രവർത്തിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ശവസംസ്‌കാരം നടത്തുന്നതും ആക്രമങ്ങൾ നടത്തുന്നതും നിയമ പ്രശ്നമല്ല, മറിച്ച് സംസ്‌കാരത്തിന്റെ പ്രശ്നമാണ്. മഹാരാജാസ് കോളേജിൽ പ്രതിഷേധിച്ചവരിൽ ഭൂരിഭാഗവും കാമ്പസുമായി ബന്ധമില്ലാത്ത പുറത്തുനിന്നുള്ള എസ്.എഫ്.ഐ നേതാക്കളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA