SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.58 AM IST

ജഡ്ജിപുത്രന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

a

കൊച്ചി:ചേരാനല്ലൂരിൽ കാറിടിപ്പിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ജഡ്ജിപുത്രന്റെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയവർക്കെതിരെ കേസെടുത്തു. 16സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ഓൺലൈൻ ചാനലുകൾക്കും ഇൻഫ്ളുവൻസർമാർക്കുമെതിരെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ74, ബി.എൻ.എസിലെ ക്രിമിനൽ ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസ്. അറസ്റ്റിലേക്ക് കടന്നിട്ടില്ല.

കോടതിനിർദ്ദേശത്തെ തുടർന്നാണ് നടപടി. കുറ്റക്കാരായ യൂസർ ഐ.ഡികൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒക്ടോബർ 25നായിരുന്നു സംഭവം. അതേസമയം, 17കാരന്റെ പിതാവായ ജില്ലാജഡ്ജി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽപൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. പ്രതി ഉന്നതസ്വാധീനമുള്ളയാളാണെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA