
തിരുവനന്തപുരം: ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യം ഇന്ത്യയിൽ സൃഷ്ടിക്കാമെന്നാണ് രാഹുൽ ഗാന്ധിയുടെ സ്വപ്നമെങ്കിൽ അത് നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഇന്ത്യാ മുന്നണി പ്രതിഷേധത്തിനെതിരെ തിരുവനന്തപുരത്ത് ബി.ജെ.പി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ആറിലൂടെ വോട്ടർമാരെ അന്യായമായി ഒഴിവാക്കിയെന്നാണ് ആരോപണം. എന്നാൽ കേരളത്തിലും തമിഴ്നാട്ടിലും ജയിച്ചതിനാൽ അവിടെ എസ്.ഐ.ആർ നല്ലതാണെന്നാണ് കോൺഗ്രസ് നിലപാട്. ബംഗാളിലും ബീഹാറിലും തോറ്റപ്പോൾ അത് മോശമായി. നാട്ടിൽ കലാപവും അരാജകത്വവും ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തമായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്ത് ആയുർവേദ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്ര മാനവീയം വീഥിയിൽ സമാപിച്ചു.
പദയാത്രയ്ക്ക് കേന്ദ്രമന്ത്രി ശോഭ കരന്തലജെ, ബി.ജെ.പി കേരള പ്രഭാരി എം. നഗരാജ്, എം.എൽ.എമാരായ വി. മുരളീധരൻ, ബി.ബി. ഗോപകുമാർ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, ജില്ലാ അദ്ധ്യക്ഷന്മാരായ കരമന ജയൻ, മുക്കംപാലമൂട് ബിജു, റെജികുമാർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. സോമൻ, അഡ്വ. പി. സുധീർ, സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ, മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ജി. ആശാനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |