SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.57 AM IST

 ‘സിദ്ധാർത്ഥ്’ ആപ്പ് തയ്യാർ പേര് വെളിപ്പെടുത്താതെ ഇനി റാഗിംഗ് പരാതി നൽകാം

a

തിരുവനന്തപുരം:ക്യാമ്പസുകളിലെ റാഗിംഗ് അടക്കമുള്ള അതിക്രമങ്ങൾ അധികൃതരെ അറിയിക്കാൻ 'സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' തയ്യാറാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ്.ഇതിലൂടെ പേര് വെളിപ്പെടുത്താതെ ശബ്ദ സന്ദേശമായി പരാതികൾ അറിയിക്കാനാകും.

ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിംഗ് കമ്മിഷൻ രൂപീകരിക്കുന്നതിനുമായി സിദ്ധാർത്ഥ് ആന്റി റാഗിംഗ് ആക്ടിന്റെ കരടും തയ്യാറായിട്ടുണ്ട്. ഇത് സർക്കാരിന്റെ പരിഗണനയിലാണ്. ആപ്പിന്റെ അവതരണം ഇന്ന് രാവിലെ 11.30 ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. മന്ത്രി റോജി എം. ജോൺ അധ്യക്ഷനാവും. ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിക്കും ഇന്ന് തുടക്കമാവും. സ്റ്റുഡന്റ് ആസ്പിറേഷൻ സർവേ, സി-ഡിറ്റുമായി സഹകരിച്ച് തയ്യാറാക്കിയ ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള ഓൺലൈൻ കോഴ്സ് എന്നിവയും ഈ ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ 300 നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ വിവധ ക്യാമ്പസുകളിൽ സ്ഥാപിക്കും.ശാസ്ത്രബോധ ഓൺലൈൻ കോഴ്സിനൊപ്പം കൈപ്പുസ്തകങ്ങൾ, വീഡിയോ റീലുകൾ എന്നിവയും തയാറാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA