
തിരുവനന്തപുരം: സംസ്ഥാനതലം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനം വരെയുള്ള നയരൂപീകരണ സമിതികളിൽ സ്ത്രീകൾക്ക് 50 ശതമാനം പ്രാതിനിദ്ധ്യം ഉറപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. മകൾക്കൊപ്പം പദ്ധതിയുടെ ഭാഗമായി പുതുയുഗ വനിതാനയം രൂപീകരിക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന ഉച്ചകോടിയായ 'ഹെർ സമ്മിറ്റ് -26 'സമാപനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അദ്ധ്യക്ഷന്മാരെ ഉൾപ്പെടുത്തി കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ രൂപീകരിക്കണമെന്നും അവർ നിർദ്ദേശിച്ചു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമാഹരിച്ച് തയ്യാറാക്കുന്ന പുതുയുഗ വനിതാനയം മാർച്ച് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
ജെബി മേത്തർ എം.പി, എം.എൽ.എമാരായ രമ്യ ഹരിദാസ്, വിദ്യാ ബാലകൃഷ്ണൻ, ഉഷ വിജയൻ, വനിതാ ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് ഉൾപ്പടെയുള്ളവർ പങ്കെടുത്തു. നയരൂപീകരണത്തിനായി പ്രത്യേക 'യൂത്ത് ജെൻ സി കോൺക്ലേവ്' സംഘടിപ്പിക്കും. നയ രൂപീകരണത്തിൽ പങ്കാളികളാകാനായി makalkkoppam@gmail.com എന്ന പ്രത്യേക ഇ മെയിൽ വിലാസം സജ്ജമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |