കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിധി പറഞ്ഞ മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരെ സ്വമേധയാ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ അഭിഭാഷകയായിരുന്ന ടി.ബി. മിനി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി. താൻ വിചാരണ ഘട്ടത്തിൽ 10 ദിവസത്തിൽ താഴെ മാത്രമാണ് എത്തിയതെന്നും കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നെന്നും ജഡ്ജി ഹണി എം. വർഗീസ് തുറന്ന കോടതിയിൽ അധിക്ഷേപകരമായി സംസാരിച്ചത് കോടതി അലക്ഷ്യമാണെന്നാണ് ഹർജിക്കാരിയുടെ വാദം. വിചാരണ വേളയിൽ 200ലധികം ദിവസം കോടതിയിൽ ഹാജരായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |