SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.19 AM IST

മരണം നാലിൽ ആശങ്ക,​ അഞ്ചാംപനി ബാധ മേലോട്ട്​

READ ENGLISH VERSION
aa

തിരുവനന്തപുരം : കണ്ണൂരിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ, അഞ്ചാംപനി (മീസിൽസ്) വ്യാപനം വടക്കൻജില്ലകളിൽ ഗൗരവതരമായ നിലയിലേക്ക്. കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രോഗികളുടെ എണ്ണം ഉയരുന്നു. 2026ൽ സംസ്ഥാനത്ത് ഒക്ടോബർ വരെ 538 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആയിരത്തിൽ അധികം പേർക്ക് രോഗലക്ഷണങ്ങളുണ്ടായി. മലപ്പുറം, കോഴിക്കോട് ജില്ലയിൽ മാത്രം 160ലേറെ പേർക്കാണ് രോഗബാധ. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2023ൽ കൂടി വന്ന രോഗബാധ 2024, 25 കാലഘട്ടത്തിൽ കുറഞ്ഞിരുന്നു. തലശ്ശേരിയിലാണ് രോഗം പിടിപെട്ട 15കാരനായ ദക്ഷിത് ബാബുവെന്ന വിദ്യാർത്ഥി കഴിഞ്ഞദിവസം മരിച്ചത്. സ്‌കൂളിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തിലുള്ള നാല് വിദ്യാർത്ഥികൾക്കായിരുന്നു രോഗബാധ. അതേസമയം പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ് ജാഗ്രതയോടെ രംഗത്തുണ്ട്.

വാക്സിനേഷൻ കുറഞ്ഞു, രോഗബാധ കൂടി

വാക്സിനേഷനെടുക്കാത്ത കുട്ടികളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ:വി.മീനാക്ഷി പറഞ്ഞു. വാക്സിനേഷൻ കുറഞ്ഞ വടക്കൻ ജില്ലകളിലാണ് വർദ്ധനവുണ്ടായതെന്നും അവർ പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരിൽ അഞ്ചാംപനി ഗുരുതരമായേക്കാം. അസുഖബാധിത ജില്ലകളിൽ വൈറ്റമിൻ എയുടെ വിതരണവും വാക്സിനേഷൻ പ്രവർത്തനവും നടക്കുകയാണ്.

 പ്രധാന രോഗ ലക്ഷണം

ശക്തമായ പനി, ചുമ, മൂക്കൊലിപ്പ്, കണ്ണിന് ചുവപ്പ്, പനി തുടങ്ങി കുറച്ചുദിവസത്തിന് ശേഷം ശരീരത്തിൽ ചുവന്നപാട്

രോഗബാധ തടയാൻ

കുട്ടികൾക്ക് 9 മാസത്തിനും 12 മാസത്തിനും ഇടയിൽ മീസെൽസ് റൂബെല്ല വാക്സിൻ ആദ്യ ഡോസ് നൽകുക. 16 മുതൽ 24 മാസത്തിനകം രണ്ടാം ഡോസ്
 എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ സൗജന്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA