SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.19 AM IST

വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ സേന: സൊമാലിയക്കാർ റാഞ്ചിയ ബോട്ട് മോചിപ്പിച്ചു

READ ENGLISH VERSION
soma1

കൊച്ചി: സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധനബോട്ട് ഇന്ത്യൻ സേന മോചിപ്പിച്ചു. 20 മത്സ്യത്തൊഴിലാളികളെ പരിക്കില്ലാതെ രക്ഷിച്ചു. നാവിക-വ്യോമ സേനകൾ സംയുക്തമായി പങ്കെടുത്ത ദൗത്യം 48 മണിക്കൂർ നീണ്ടു. 'അസിനി" എന്ന ബോട്ടാണ് സൊമാലിയൻ തീരത്ത് നിന്ന് മോചിപ്പിച്ചത്.

ശനിയാഴ്ചയാണ് ബോട്ട് റാഞ്ചിയെന്ന സന്ദേശം നാവികസേനയ്‌ക്ക് ലഭിച്ചത്. തുടർന്ന് യുദ്ധക്കപ്പലും നിരീക്ഷണ വിമാനവും സ്ഥലത്തേക്ക് കുതിച്ചു. മണിക്കൂറുകൾ നീണ്ട നിരീക്ഷണത്തിൽ ബോട്ട് കിടന്ന സ്ഥലം തിരിച്ചറിഞ്ഞു. ബോട്ടുമായി കൊള്ളക്കാർ നീങ്ങുന്നത് തടയാനുള്ള ശ്രമത്തിനുശേഷം രക്ഷാപ്രവർത്തനം ആരംഭിച്ചു.

എയർഫോഴ്‌സിന്റെ സി 17 വിമാനത്തിൽ നിന്ന് മറൈൻ കമാൻഡോകൾ പാരച്യൂട്ടിൽ ബോട്ടിലിറങ്ങിയ ശേഷം കൊള്ളക്കാരെ കീഴ്പ്പെടുത്തുകയായിരുന്നു. വൻതോതിൽ ആയുധങ്ങളും പിടിച്ചെടുത്തു. കടൽക്കൊള്ളയ്‌ക്കുള്ള മദർഷിപ്പായി ബോട്ടിനെ ഉപയോഗിക്കാനാണ് കൊള്ളക്കാർ ലക്ഷ്യമിട്ടത്. വാണിജ്യ കപ്പലുകൾ ആക്രമിക്കാൻ ബോട്ട് ഉപയോഗിക്കാനുള്ള സാദ്ധ്യതയെ തുടർന്നാണ് സേനകൾ സംയുക്തനീക്കം നടത്തിയത്.

English Summary

Indian forces rescued 20 fishermen unharmed from Somali pirates who hijacked the 'Asini' fishing boat. The 48-hour joint naval and air force operation off the Somalian coast involved marine commandos parachuting to subdue pirates and seize weapons. The pirates intended to use the boat as a mothership for attacking commercial vessels.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOMALIYAN, INDIAN NAVY DEFENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA