
തിരുവനന്തപുരം:ദേശീയതലത്തിൽ ഉൾപ്പെടെ അംഗീകാരങ്ങളേറെ നേടിയ എറണാകുളം കൂനംമാവ് സെന്റ് ജോസഫ്സ് ഫാത്തിമ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിലെ കമ്പ്യൂട്ടർ വിദ്യാർത്ഥിനി എസ്.ദിവ്യയുടെ നൃത്തച്ചുവടുകൾ സ്‌പെഷൽ സ്‌കൂൾ
കലോത്സവത്തെ ശ്രദ്ധേയമാക്കി.
മോഹിനിയാട്ടത്തിൽ എഗ്രേഡുമായാണ് ദിവ്യ വേദിവിട്ടത്. 2019ൽ രണ്ടുമണിക്കൂറിലധികം നീണ്ട ഭരതനാട്യത്തിലൂടെ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട് ദിവ്യ. 2025 ജനുവരി 18ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴപാർക്കിൽ ഒന്നരമണിക്കൂറിലധികം നീണ്ട മോഹിനിയാട്ടത്തിലൂടെ റെക്കാഡ് കുറിച്ചു. 2022ൽ വനിതാശിശുവികസന വകുപ്പിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരവും തേടിയെത്തി.
തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവ.മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ് എന്നിവയിൽ പ്രാവീണ്യം നേടി. തിരുവനന്തപുരത്തെ മാജിക് അക്കാഡമി ഡിഫറന്റ് ആർട്സ് സെന്റർ ദേശീയ ഭിന്നശേഷി കലോത്സവമായ 'സമ്മോഹൻ' ഉൾപ്പെടെയുളള ദേശീയപരിപാടികളിലും പങ്കെടുത്തു.
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിലെ സമഭാവന സാംസ്‌കാരികോത്സവം, അഹമ്മദാബാദിലെ ഗ്രീൻടോക്സ്, അനന്തപുരി അന്താരാഷ്ട്രനൃത്തോത്സവം തുടങ്ങിയ വേദികളിലും സാന്നിദ്ധ്യമറിയിച്ചു. പെരുവാരം ശിവാലയത്തിൽ ശങ്കരനാരായണഅയ്യരുടെയും രാജേശ്വരിയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |