SignIn
Kerala Kaumudi Online
Friday, 06 November 2026 1.49 AM IST

തിരു. ഫൊറൻസിക് ലാബ്: ടെക്നോ പാർക്കിൽ സ്ഥലം നൽകും

കൊച്ചി: തിരുവനന്തപുരത്ത് സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ടെക്നോപാർക്കിനോടനുബന്ധിച്ച് 12000 ചതുരശ്രയടി ഓഫീസിനുള്ള സ്ഥലം കുറഞ്ഞ പാട്ടത്തുകയ്‌ക്ക് ലഭ്യമാക്കും. അതുവരെ പ്രവർത്തിക്കാൻ ലാബിന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി സമുച്ചയത്തിൽ സ്ഥലം ലഭ്യമാക്കുമെന്നും അറിയിച്ചു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാർ സമയം തേടിയതിനാൽ ഹർജി 12ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

ഫൊറൻസിക് ലാബുകളുടെ അപര്യാപ്തതകൾ ലഹരി മരുന്ന് കേസുകളടക്കം കെട്ടിക്കിടക്കാൻ കാരണമാകുന്നതായി ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA