SignIn
Kerala Kaumudi Online
Friday, 06 November 2026 1.32 AM IST

പുറത്താക്കപ്പെട്ട മിൽമ യൂണിയൻ ഭാരവാഹികൾ വീണ്ടും ചുമതലയേറ്റു

a

തിരുവനന്തപുരം: പുറത്താക്കപ്പെട്ട മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭാരവാഹികൾ ഇന്നലെ വീണ്ടും ഔദ്യോഗികമായി ചുമതലയേറ്റു. ഹൈക്കോടതി വിധിയെത്തുടർന്നാണ് ചെയർപേഴ്സൺ മണി വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 9 അംഗ എൽ.ഡി.എഫ് ഭരണസമിതി മിൽമ ആസ്ഥാനത്തെത്തി ചുമതലയേറ്റത്. എം.ഡി വിൽസൺ.എം.ജെ സന്നിഹിതനായിരുന്നു.

ബുധനാഴ്ച ചുമതലയേൽക്കാൻ എത്തിയെങ്കിലും എം.ഡിയോ അഡ്മിനിസ്‌ട്രേറ്ററോ സ്ഥലത്തില്ലാതിരുന്നതിനാൽ സാധിച്ചില്ല. ഇന്നലെ ആസ്ഥാനത്തെത്തിയ ഭരണസമിതി അംഗങ്ങളെ സ്വീകരിച്ച ഉദ്യോഗസ്ഥർ, ചുമതലയേൽക്കാനായി നിലവിലുള്ള രജിസ്റ്റർ കൈമാറി. തുടർന്ന് ഹൈക്കോടതി ഉത്തരവ് മിനിറ്റ്സിൽ രേഖപ്പെടുത്തി അംഗങ്ങൾ ചുമതലയേറ്റെടുത്തു. തുടർന്ന് ഭരണസമിതി യോഗം ചേർന്നു. 12ന് മുഴുവൻ ഭരണസമിതി അംഗങ്ങളെയും ഉൾക്കൊള്ളിച്ച് യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മിൽമ ആസ്ഥാനത്ത് വൻപൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.

ശബരിമല നെയ്യ് ടെൻഡറിൽ

പങ്കെടുക്കുന്നത് ആലോചിക്കും

ശബരിമല നെയ്യ് ടെൻഡറിൽ പങ്കെടുക്കുന്ന കാര്യം ബോർഡ് ആലോചിച്ച് തീരുമാനിക്കുമെന്ന് ചെയർപേഴ്സൺ മണി വിശ്വനാഥ് പറഞ്ഞു. മിൽമയുടെ നെയ്യ് നല്ലതാണെന്ന് മന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയതാണ്. പൊതുയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ 12ന് ചേരുന്ന ബോർഡ് യോഗം തീരുമാനമെടുക്കും. നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. അതിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബോർഡിനെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. ഒടുവിൽ ഹൈക്കോടതിയിൽ നിന്നാണ് നീതി ലഭിച്ചത്. എം.ഡിയുടെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA