തിരുവനന്തപുരം:മണക്കാട് ഗവ.വി.എച്ച്.എസ്.എസിൽ ആരംഭിച്ച സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ മെന്റലി ചലഞ്ച് വിഭാഗത്തിൽ 18മത്സര ഇനങ്ങളിൽ 669 വിദ്യാർത്ഥികൾ പങ്കെടുത്തു. ഒന്നുമുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും, എട്ടു മുതൽ 12ാംക്ലാസ് വരെയുളള കുട്ടികൾ സീനിയർ വിഭാഗത്തിലും മത്സരിച്ചു.
നാടോടിനൃത്തം, സംഘനൃത്തം, ലളിതഗാനം, മോഹിനിയാട്ടം, സംഘഗാനം, ദേശഭക്തിഗാനം, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, ഉപകരണസംഗീതം എന്നിവയാണ് നടന്നത്. 17 മത്സരങ്ങൾ പൂർത്തിയാക്കി. 125മത്സരാർത്ഥികൾക്ക് എ ഗ്രേഡുണ്ട്. എ ഗ്രേഡ് ലഭിച്ചവർക്ക് പ്രൈസ് മണിയും മെമന്റോയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഇന്ന് അഞ്ചു വേദികളിലായി 28 ഇനങ്ങളിലെ മത്സരങ്ങൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |