SignIn
Kerala Kaumudi Online
Friday, 06 November 2026 1.32 AM IST

കെ.ടെറ്റ് പ്രതിസന്ധി മാറ്റാൻ സർക്കാർ സുപ്രീം കോടതിയിൽ,​ 2010- 2025 കാലയളവിൽ ടെറ്റില്ലാതെ നിയമനം നേടിയവരെ രക്ഷിക്കണം

aa

ന്യൂ‌ഡൽഹി: കെ.ടെറ്റ് ബാധകമാക്കിയ 2010 ലെ വിജ്ഞാപനത്തിനുശേഷമുള്ള പതിനഞ്ചു വർഷകാലയളവിൽ ജോലിയിൽ പ്രവേശിച്ച സ്കൂൾ
അദ്ധ്യാപകർക്ക് അത് നേടാൻ അവസരം വേണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. മൂന്നു വർഷം അനുവദിക്കണം.

അവർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. അതിനുള്ളിൽ യോഗ്യത നേടിയില്ലെങ്കിൽ ആനുകൂല്യങ്ങൾ കൈപ്പറ്റി സ്വയം വിരമിക്കാൻ അനുവദിക്കണം. ഇതിനായി സവിശേഷ അധികാരം കോടതി പ്രയോഗിക്കണം.

ഒന്നു മുതൽ എട്ടാം ക്ലാസ് വരെ പഠിപ്പിക്കുന്ന സർക്കാർ,എയിഡഡ് അദ്ധ്യാപക‌ർക്ക് ടെറ്ര് മിനിമം യോഗ്യതയായി നിശ്ചയിച്ച് 2010 ഓഗസ്റ്ര് 23ന് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻ.സി.ടി.ഇ)​ വിജ്ഞാപനമിറക്കിയിരുന്നു. ടെറ്റ് അനിവാര്യ യോഗ്യതയെന്ന് 2025 സെപ്‌തംബ‌ർ ഒന്നിന് സുപ്രീംകോടതിയും വിധിച്ചു.

2010ലെ വിജ്ഞാപനത്തിന് മുൻപ് നിയമിതരായവർക്ക് ടെറ്ര് പാസാകാൻ 2028 ഓഗസ്റ്റ് 31 വരെ സമയമുണ്ട്.

ടെറ്ര് പാസായവരെയാണ് സുപ്രീംകോടതി വിധി വന്ന 2025 സെപ്‌തംബ‌ർ ഒന്നിന് ശേഷം നിയമിക്കുന്നത്. എന്നാൽ, വിജ്ഞാപനത്തിനും വിധിക്കുമിടയിലെ 15 വർഷ കാലയളവിൽ നിയമനം ലഭിച്ച ടെറ്ര് യോഗ്യതയില്ലാത്ത ലക്ഷക്കണക്കിന് അദ്ധ്യാപകർക്ക് ജോലി നഷ്‌ടപ്പെടുന്ന സാഹചര്യമാണ്. അവർക്കും ടെറ്റ് എഴുതാൻ അവസരം കൊടുക്കണം. ഇതിനായി ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം പ്രയോഗിക്കണം. ജമ്മു കാശ്‌മീരിലെ അദ്ധ്യാപകർക്ക് ഇത്തരത്തിൽ ഇളവു നൽകിയിരുന്നതും സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ. പി.എസ്. സുൽഫിക്കർ മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.

ടെറ്റ് അനിവാര്യമാണെന്നു തന്നെയാണ് സർക്കാരിന്റെയും നിലപാട്. അതോടൊപ്പം ദശകങ്ങളായി ജോലി ചെയ്യുന്ന അദ്ധ്യാപകരെ സംരക്ഷിക്കുകയും വേണം. ഇതാണ് കേരളത്തിലെ പുതിയ സർക്കാരിന്റെ നയമെന്നും ഹർജിയിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA