തിരുവനന്തപുരം: ശബരിമല ഭക്തർക്കുള്ള പ്രധാന ഇടത്താവളമായ എരുമേലയിലെ അന്നദാന നടത്തിപ്പ് ദേവസ്വം ഉദ്യോഗസ്ഥനിൽ നിന്നു മാറ്റി കരാർ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഇതുവരെ ബോർഡ് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു അന്നദാനം. ഈ ഉദ്യോഗസ്ഥന് സാധനങ്ങൾ വാങ്ങി ഭക്ഷണം തയ്യാറാക്കാൻ നിശ്ചിത തുക നൽകുകയാണ് ചെയ്തിരുന്നത്. ഇത് പലപ്പോഴും ആക്ഷേപങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
മെനു നിശ്ചയിച്ച് ടെൻഡർ വിളിച്ചാകും കരാർ നൽകുക. ഒരു ഉദ്യോഗസ്ഥന് മേൽനോട്ട ചുമതല നൽകും. ഒരു ദിവസം ശരാശരി 20,000 പേർക്ക് അന്നദാനം നൽകാറുണ്ട്. ഒരു തീർത്ഥാടന കാലത്ത് 15 ലക്ഷത്തിലധികം പേർക്കും.
ഡയറിയിൽ വില
രേഖപ്പെടുത്തും
അയ്യപ്പന്റെ ചിത്രം പതിച്ച ഡയറിയുടെ വില്പനയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. ഡയറിയിൽ ഇനി മുതൽ വില രേഖപ്പെടുത്തും. ഇതുവരെ അതുണ്ടായിരുന്നില്ല. 250 രൂപയാണ് ഈടാക്കിയിരുന്നത്. ഈ വിലയ്ക്ക് വാങ്ങി പലരും ഉയർന്ന വിലയ്ക്ക് മറിച്ചു വിൽക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനം. അതേസമയം, ഉപഹാരമായി നൽകുന്ന ഡയറികളിൽ വില പ്രിന്റ് ചെയ്യില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |