SignIn
Kerala Kaumudi Online
Friday, 06 November 2026 1.33 AM IST

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിക്ക് മുൻകൂർ ജാമ്യം; പുത്രന്റെ ജാമ്യം തുടരും

highcourt

കൊച്ചി: ചേരാനല്ലൂരിൽ തട്ടുകട ഉടമയുടെ മരണത്തിനിടയാക്കി ബെൻസ് കാർ അമിതവേഗത്തിൽ ഓടിച്ച 17കാരനായ ജഡ്ജിപുത്രൻ ജാമ്യത്തിൽ തുടരും. ജുവൈനൽ ജസ്റ്റിസ് ബോർഡ് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസും കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവും നൽകിയ ഹർജി എറണാകുളം അഡിഷണൽ സെഷൻസ് കോടതി തള്ളി.

അതേസമയം, 17കാരന്റെ പിതാവും രണ്ടാം പ്രതിയുമായ ജില്ലാ സെഷൻസ് ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന്റെയും ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. രണ്ട് കോടതികളിലും പ്രോസിക്യൂഷന് വിമർശനം നേരിടേണ്ടിവന്നു.

ഗുരുതര കുറ്റമല്ലാതിരുന്നിട്ടും എന്തുകൊണ്ട് പ്രായപൂർത്തിയാകാത്ത വ്യക്തിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും ഇത് നിലനിൽക്കില്ലെന്ന് അറിയില്ലേയെന്നും അഡി. സെഷൻസ് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ജുവനൈൽ ജസ്റ്റിസ് ആക്ടിനെ പട്ടം പറത്തുകയാണോ? ഏഴു വർഷത്തിലേറെ തടവുശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്കു മാത്രമേ ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ച് കുട്ടികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ.

കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഈ കേസിൽ സംഭവിക്കുന്നത്. കേസെടുത്തശേഷം വീണ്ടും വകുപ്പുകൾ ചേർക്കുന്നു, പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം ജാമ്യം നൽകുകയും വീണ്ടും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസിന്റെയും പരാതിക്കാരായ കുടുംബത്തിന്റെയും ഹർജിയിൽ 17കാരനെ തിരിച്ചറിയുന്ന വിധം ഗുരുതര പിഴവുകളുണ്ടായി. ഇതിന് പിഴ ചുമത്താതിരിക്കാൻ പ്രോസിക്യൂഷൻ കാരണം ബോധിപ്പിക്കണമെന്നും കോടതി പറഞ്ഞു. ജഡ്ജിയുടെ ഹർജിയെ എതിർത്ത് അഡിഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഷാഫി 16 പേജുള്ള വിശദീകരണം ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. ഇത്രയും കരുതലെടുക്കാൻ ഈ കേസിന് എന്ത് പ്രത്യേകതയാണുള്ളതെന്നും എല്ലാ മുൻകൂർ ജാമ്യഹർജിയിലും സർക്കാർ ഇത്രയും ഗൗരവം കാട്ടാറുണ്ടോയെന്നും കോടതി ചോദിച്ചു.

'ജഡ്ജിയെ ജയിലിൽ

അടയ്‌ക്കണമെന്നാണോ?"

17 കാരന്റെ പിതാവായ ജഡ്ജിയെ അറസ്റ്റുചെയ്ത് ജയിലിൽ അടയ്ക്കണമെന്നാണോ പ്രോസിക്യൂഷൻ പറയുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. അപകടവും മരണവുമുണ്ടായതും ദൗർഭാഗ്യകരമാണ്. ഹർജിക്കാരൻ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. വീട്ടിലടക്കം പരിശോധനയും നടന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പറയുന്നത് കൂടുതലായി എന്ത് തെളിവ് ശേഖരിക്കാനാണെന്നും ചോദിച്ചു. അന്വേഷണം സുഗമമാക്കാനാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് സർക്കാർ പറഞ്ഞു. ഹർജിക്കാരൻ ഉത്തരവാദിത്വപ്പെട്ട ജുഡിഷ്യൽ ഓഫീസറാണെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. നിസഹകരണമുണ്ടെങ്കിൽ സമീപിക്കാം. അതിന് പരിഹാരമുണ്ടാക്കുമെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

സം​ഭ​വി​ക്കു​ന്ന​ത് ​അ​വി​ചാ​രിത
ട്വി​സ്റ്റു​ക​ൾ​:​ ​ഭ​ദ്ര​കീ​ർ​ത്തി

കൊ​ച്ചി​:​ ​ചേ​രാ​ന​ല്ലൂ​ർ​ ​വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ​ ​എ​ന്തെ​ല്ലാം​ ​നാ​ട​ക​ങ്ങ​ളാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​ജ​യ​ബാ​ല​കൃ​ഷ്ണ​ന്റെ​ ​മ​ക​ൾ​ ​ഭ​ദ്ര​കീ​ർ​ത്തി.​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​ട്വി​സ്റ്റു​ക​ളാ​ണ് ​സം​ഭ​വി​ക്കു​ന്ന​ത്.​ ​ര​ണ്ടാം​ ​പ്ര​തി​യാ​യ​ ​ജ​ഡ്ജി​ക്ക് ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​ന​ൽ​കി​യ​ ​വി​ധി​ ​നെ​ഞ്ചി​ൽ​ ​ആ​ഴ​ത്തി​ൽ​ ​കു​ത്തി​യ​തു​പോ​ലെ​യാ​ണ് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ​പി​താ​വി​ന്റെ​ ​മ​ര​ണാ​ന​ന്ത​ര​ ​ച​ട​ങ്ങു​ക​ൾ​ ​അ​വ​സാ​നി​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​ൻ​പാ​ണ് ​വി​ധി​ ​വ​ന്ന​ത്.​ ​കു​ടും​ബം​ ​നീ​തി​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.​ ​മേ​ൽ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കു​മെ​ന്നും​ ​അ​ച്ഛ​ന് ​നീ​തി​ ​കി​ട്ടു​ന്ന​തു​വ​രെ​ ​നി​യ​മ​പോ​രാ​ട്ടം​ ​തു​ട​രു​മെ​ന്നും​ ​ഭ​ദ്ര​കീ​ർ​ത്തി​ ​പ​റ​ഞ്ഞു.

ജാ​മ്യ​ത്തി​ന് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ബോ​ണ്ട്
ജ​ഡ്ജി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ന്നെ​ങ്കി​ൽ​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ബോ​ണ്ടി​ലും​ ​തു​ല്യ​ത്തു​ക​യ്‌​ക്കു​ള്ള​ ​ര​ണ്ട് ​ആ​ൾ​ജാ​മ്യ​ത്തി​ലും​ ​വി​ട്ട​യ​യ്‌​ക്ക​ണ​മെ​ന്നാ​ണ് ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ​ ​ഹാ​ജ​രാ​ക​ണം.​ ​സാ​ക്ഷി​ക​ളെ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​ശ്ര​മി​ക്ക​രു​തെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA