
തൃശൂർ:സംഗീതസംവിധായകൻ ജോൺസൻറെ സ്മരണാർത്ഥം ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ജോൺസൺ അവാർഡ് ഗായിക കെ.എസ്.ചിത്രയ്ക്ക് സമ്മാനിക്കും. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം തൃശൂർ ഡി.ബി.സി.എൽ.സി ഹാളിൽ ഡിസംബർ ഒമ്പതിന് വൈകിട്ട് 5.30ന് സമർപ്പിക്കും. 'രാജഹംസമേ' സംഗീതസന്ധ്യ കെ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യും. ഗായകരായ സുദീപ് കുമാർ, മൃദുലവാര്യർ, സംഗീതസംവിധായകൻ ഔസേപ്പച്ചൻ എന്നിവർ സംഗീതസന്ധ്യ നയിക്കും. നവംബർ 22,29 തിയതികളിൽ രണ്ടു റൗണ്ടുകളിലായി സാഹിത്യ അക്കാഡമി ഹാളിൽ നടത്തുന്ന ജോൺസൺ മാസ്റ്റർസ്മൃതി2026 പരിപാടിയിൽ മത്സരിക്കുന്ന 15നും 60നും ഇടയിൽ പ്രായമുള്ളവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിസംബർ ഒമ്പതിന് വിശിഷ്ടാതിഥികൾക്കൊപ്പം പാടാൻ അവസരമുണ്ടാകുമെന്ന് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ജയരാജ് വാര്യർ, ട്രഷറർ ചാക്കോ തട്ടിൽ, വിൽസൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മത്സരവിവരങ്ങൾക്ക്:9349820992.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |