SignIn
Kerala Kaumudi Online
Friday, 06 November 2026 1.15 AM IST

ഉരുൾപൊട്ടലിൽ ഒരമ്മയുടെ വേദനയുമായി ശരണ്യ

d

തിരുവനന്തപുരം:ഉരുൾപൊട്ടലിൽ മണ്ണിനിടയിൽപ്പെട്ട് ജീവൻ പൊലിഞ്ഞ പൊന്നോമനയുടെ കളിപ്പാട്ടം നെഞ്ചോടുചേർത്ത് കണ്ണീരൊഴുക്കുന്ന അമ്മയുടെ വേദന

നാടോടി നൃത്തത്തിൽ അവതരിപ്പിച്ച ശരണ്യ ശങ്കറിന് എ ഗ്രേഡ്.

പാവ വിറ്റുനടന്ന ഒരമ്മയായി വേദിയിലെത്തിയ ശരണ്യ, ശ്രദ്ധേയമായ അഭിനയമുഹൂർത്തങ്ങളിലൂടെ സദസിന്റെ കൈയടിനേടി. കാസർകോട് ബിരിക്കുളം ബാവി സ്നേഹാലയ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിയായ ശരണ്യയെ സ്‌കൂൾ പ്രിൻസിപ്പൽ ഷൈനിയാണ് കലോത്സവത്തിൽ എത്തിച്ചത്. അച്ഛൻ മരിച്ചുപോയ ശരണ്യയ്ക്ക് അമ്മ രാധിക മാത്രമാണ് ആശ്രയം. ഹോം നഴ്സായി ജോലി ചെയ്യുന്ന രാധികയ്‌ക്ക് ഒപ്പം വരാനായില്ല. സ്വന്തമായി വീടില്ലാത്ത ശരണ്യയും കുടുംബവും വാടകവീട്ടിലാണ് താമസിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA