SignIn
Kerala Kaumudi Online
Thursday, 05 November 2026 2.16 AM IST

നാലുവർഷ ബി.എഡ്കാർക്കും ടെറ്റ് പരീക്ഷയ്ക്ക് വഴിതെളിയും #അദ്ധ്യാപക യോഗ്യതാ പരീക്ഷാ ചട്ടം മാറുന്നു

f

ന്യൂഡൽഹി: പ്ലസ്ടു കഴിഞ്ഞ് നാലുവർഷ സംയോജിത അദ്ധ്യാപക വിദ്യാഭ്യാസ കോഴ്സ്(ഐ.ടി.ഇ.പി) പൂർത്തിയാക്കുന്നവർക്കും കേന്ദ്ര അദ്ധ്യാപക യോഗ്യതാ പരീക്ഷയിലും സംസ്ഥാന അദ്ധ്യാപക യോഗ്യതാ പരീക്ഷകളിലും പങ്കെടുക്കാൻ വഴിയൊരുങ്ങുന്നു. ഇതിനായി യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാൻ ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ (എൻ.സി.ടി.ഇ) രണ്ട് വിദഗ്ധ സമിതികളെ നിയോഗിച്ചു. അദ്ധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതാ ചട്ടങ്ങളിലും മാറ്റം വരുത്തും.

സമിതികളുടെ ശുപാർശകൾ അംഗീകരിച്ച് ചട്ടഭേദഗതി ഔദ്യോഗികമായി വിജ്ഞാപനം ചെയ്തശേഷമേ പുതിയ യോഗ്യത പ്രാബല്യത്തിൽ വരൂ. അതുവരെ നിലവിലുള്ള വ്യവസ്ഥകൾ തുടരും.

2020ലെദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആരംഭിച്ച നാലുവർഷ സംയോജിത അദ്ധ്യാപക വിദ്യാഭ്യാസ പദ്ധതിയിലെ ആദ്യ ബാച്ച് 2027-ൽ പഠനം പൂർത്തിയാക്കാനിരിക്കെയാണ് നടപടി. പ്ലസ് ടു കഴിഞ്ഞ് നേരിട്ട് പ്രവേശനം ലഭിക്കുന്ന ഈ കോഴ്സിൽ ബിരുദപഠനവും അധ്യാപക പരിശീലനവും ഒരുമിച്ചാണുള്ളത്. നിലവിൽ ബിരുദത്തിനുശേഷം രണ്ടുവർഷത്തെ ബി.എഡ്. പഠിക്കുന്നതാണ് പരമ്പരാഗത രീതി.

ഡൽഹി സർവകലാശാല സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷന്റെ മുൻ മേധാവി പ്രൊഫ. ചന്ദ് കിരൺ സലൂജയുടെ നേതൃത്വത്തിലുള്ള സമിതി കേന്ദ്ര,സംസ്ഥാന അദ്ധ്യാപക യോഗ്യതാ പരീക്ഷകളുടെ ചട്ടങ്ങൾ പരിശോധിക്കും. എൻ.സി.ടി.ഇയുടെ 2014ലെ അദ്ധ്യാപക നിയമന യോഗ്യതാ ചട്ടങ്ങൾ പരിഷ്‌കരിക്കാനുള്ള ചുമതല പ്രൊഫ. നിർമൽജീത് സിംഗ് കൽസി അധ്യക്ഷനായ മറ്റൊരു സമിതിക്കാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA