കൊച്ചി: എസ്.ഐ.ആർ വിരുദ്ധ സമരം രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനും തിരിച്ചടിയാകുമെന്ന് ബി.ജെ.പി ദേശീയ വക്താവ് ജി.വി.എൽ. നരസിംഹറാവു പറഞ്ഞു. ജനാധിപത്യ സംവിധാനങ്ങൾക്കെതിരായ വ്യാജ പ്രചാരണത്തിന് ജനം തിരിച്ചടി നൽകും. രാഹുൽ വോട്ടുചോരി യാത്ര നടത്തിയിട്ടും ബീഹാർ ജനത കോൺഗ്രസിനെയും സഖ്യകക്ഷികളെയും തൂത്തെറിഞ്ഞു. എസ്.ഐ.ആർ തെറ്റാണെങ്കിൽ വി.ഡി. സതീശൻ സർക്കാരും തമിഴ്‌നാട്ടിലെ കോൺഗ്രസിന്റെ സഖ്യസർക്കാരും മറ്റ് പ്രതിപക്ഷ സർക്കാരുകളും രാജിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, മീഡിയ കൺവീനർ നവീൻ ശിവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |