SignIn
Kerala Kaumudi Online
Thursday, 05 November 2026 2.16 AM IST

ട്രഷറിയിൽ ചെക്ക് മാറാൻ അറ്റസ്റ്റേഷൻ നിർബന്ധം

s

തിരുവനന്തപുരം: നേരിട്ടല്ലാതെ മറ്റൊരാൾ വഴി ചെക്ക് നൽകി ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് അത് സമർപ്പിക്കുന്നയാളുടെ ഒപ്പ് നിർബന്ധമാക്കി സർക്കാർ. ചെക്ക് ലീഫിന് പിന്നിൽ അത് നൽകുന്നയാൾ ഒപ്പിടണം. ഇത് ചെക്കിന്റെ ഉടമസ്ഥൻ അറ്റസ്റ്റ് ചെയ്യണം. പണം കൈപ്പറ്റി കഴിയുമ്പോൾ ചെക്ക് ലീഫിന് പിന്നിൽ വീണ്ടും ഒപ്പിടണം. ചെക്ക് സമർപ്പിക്കുന്നയാളുടെ ഒപ്പ് തന്നെയാണോ ഇതെന്ന് ഉറപ്പിക്കാനാണിത്.

വയോധികരായ പെൻഷൻകാരുടെയടക്കം പണം പിൻവലിക്കാനെത്തുന്നവരിൽ ചിലർ തട്ടിപ്പ് നടത്തുന്നതായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്. ചെക്ക് മാത്രമല്ല, ഡിമാൻഡ് നോട്ടോ, വിത്ത്ഡ്രോവൽ സ്ളിപ്പോ ആണെങ്കിലും ഈ നിബന്ധന ബാധകം. നേരത്തെ ഇതുസംബന്ധിച്ച ഇറക്കിയ സർക്കുലർ പല ട്രഷറി ഓഫീസുകളും നിർബന്ധമാക്കി തുടങ്ങി. എന്നാൽ, ഉടമസ്ഥൻ നേരിട്ട് ചെക്ക് സമർപ്പിക്കുമ്പോൾ ഈ നിബന്ധന ബാധകമല്ല.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും ഉദ്യോഗസ്ഥരുമായി തർക്കങ്ങളുണ്ടാകുന്നുണ്ട്. ചില ട്രഷറി ഒാഫീസുകളിൽ സത്യവാങ്മൂലം വേണമെന്നും മറ്റും ആവശ്യപ്പെടുന്നതാണ് തർക്കങ്ങളുണ്ടാക്കുന്നത്. അതേസമയം അറ്റസ്റ്റേഷനാണ് ആവശ്യപ്പെടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.എന്നാൽ, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TREASURIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA