SignIn
Kerala Kaumudi Online
Thursday, 05 November 2026 2.26 AM IST

ശബരിമല: തിരക്ക് നിയന്ത്രണം ശാസ്ത്രീയമാകണം

s

തിരുവനന്തപുരം: ശാസ്ത്രീയമായി വേണം ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനെന്ന് മന്ത്രി എ.പി.അനിൽകുമാർ. അശാസ്ത്രീയമായ ക്രൗഡ് മാനേജ്‌മെന്റ് പ്രശ്നങ്ങൾ സൃഷ്ടിക്കും. എത്ര തിരക്കായാലും ഓരോ വ്യക്തിയും ആവശ്യമായ സൗകര്യം ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആസൂത്രിതവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങളിലൂടെ അതിനുള്ള സജ്ജീകരണം ഒരുക്കണം.

ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവം സുരക്ഷിതമായും സുഗമമായും നടത്തുന്നതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സഘടിപ്പിച്ച സംയുക്ത ദുരന്തനിവാരണ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡ്യൂട്ടി മജിസ്‌ട്രേട്ടുമാർ, എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാർ തുടങ്ങി ശബരിമലയിൽ റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥർക്കാണ് പരിശീലനം. നാളെ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA